Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    • ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    • ഗാസ വെടിനിർത്തൽ നിരീക്ഷണം ദുഷ്‌കരമെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ
    • സൗദിയിൽ മായം കലർത്തിയ ഇന്ധനം വിറ്റതിന് പെട്രോൾ ബങ്ക് ഉടമക്ക് പിഴ
    • സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങളെ കുറിച്ച് അറിയിക്കുന്നവർക്ക് പാരിതോഷികം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    സുഡാൻ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം: ഖത്തർ അമീർ

    ഫലസ്തീൻ ജനതയ്ക്ക് കൂടുതൽ പിന്തുണ വേണമെന്നും ഖത്തർ
    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ04/11/2025 Qatar Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Qatar Ameer
    ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ഖത്തർ അമീർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– സുഡാനിൽ രണ്ടര വർഷമായി നടക്കുന്ന കൂട്ടക്കൊലയും നരഹത്യയും അവസാനിപ്പിക്കാൻ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സുഡാനിലെ എൽ-ഫാഷറിൽ നടന്ന അതിക്രമങ്ങൾ ഞങ്ങളെ ഞെട്ടിച്ചു. രാജ്യങ്ങളിലെ ഭരണസ്ഥിരതയെ കൃത്രിമമായി കൈകാര്യം ചെയ്യുന്നത് ഇത്തരം ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാൻ മറ്റൊരു തെളിവ് ആവശ്യമില്ല. പ്രശ്‌നം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ഖത്തർ അമീർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫലസ്തീൻ ജനതക്ക് കൂടുതൽ പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനവും സ്ഥിരതയും ഇല്ലാതെ സാമൂഹിക വികസനം കൈവരിക്കുക അസാധ്യമാണ്, താൽക്കാലിക പരിഹാരമല്ല, സ്ഥിര പ്രശ്‌നപരിഹാരമാണ് സമാധാനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇസ്രായേൽ അധിനിവേശവും മറ്റും മൂലമുണ്ടായ നാശത്തിൽ നിന്ന് കരകയറാൻ പലസ്തീൻ ജനതക്ക് എല്ലാവിധത്തിലുള്ള സഹായങ്ങളും ആവശ്യമാണെന്ന് പറയാതെ വയ്യെന്നും അമീർ കൂട്ടിച്ചേർത്തു.

    സാമൂഹിക വികസനം ഒരു തിരഞ്ഞെടുപ്പല്ല, അത് ഒരു അസ്തിത്വപരമായ ആവശ്യകതയാണ്. എല്ലാവർക്കും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഒരു പ്രധാന അടിത്തറയായി സാമൂഹിക വികസനം മാറണം. അന്താരാഷ്ട്ര സമൂഹത്തിൽ ഖത്തർ ഒരു സജീവ പങ്കാളിയായി തുടരും, കൂടാതെ ഖത്തർ വികസന ഫണ്ടും ഖത്തർ ചാരിറ്റി അസോസിയേഷനുകളും വഴി നിരവധി രാജ്യങ്ങൾക്ക് ഖത്തർ നൽകുന്ന സഹായങ്ങളിലൂടെയും സംഭാവനകളിലൂടെയും സാമൂഹിക വികസനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ തുടർന്നും പിന്തുണയ്ക്കുമെന്നും അമീർ വ്യക്തമാക്കി. ഇന്ന് രാവിലെ ആരംഭിച്ച സമ്മേളനം നവംബർ ആറിനാണ് സമാപിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amir HH Sheikh Tamim bin Hamad Al-Thani Palastine Qatar Ameer Sudan Issue
    Latest News
    മൂന്നു മാസത്തിനിടെ സൗദി അറാംകൊ നേടിയത് 101 ബില്യൺ റിയാൽ ലാഭം
    05/11/2025
    ഖത്തർ ‘കലാഞ്ജലി’ കലോത്സവം എംഇഎസ് ഇന്ത്യൻ സ്‌കൂളിന് ഓവറോൾ കീരീടം
    04/11/2025
    ഗാസ വെടിനിർത്തൽ നിരീക്ഷണം ദുഷ്‌കരമെന്ന് യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ
    04/11/2025
    സൗദിയിൽ മായം കലർത്തിയ ഇന്ധനം വിറ്റതിന് പെട്രോൾ ബങ്ക് ഉടമക്ക് പിഴ
    04/11/2025
    സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങളെ കുറിച്ച് അറിയിക്കുന്നവർക്ക് പാരിതോഷികം
    04/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.