മലപ്പുറം- “സംഘടനയെ സജ്ജമാക്കാം തിരഞ്ഞെടുപ്പിന് ഒരുങ്ങാം”എന്ന പ്രമേയത്തെ ആസ്പദമാക്കി മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തുന്ന ത്രൈമാസ ക്യാമ്പൈയിൻ്റെ ഭാഗമായി ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ‘അങ്കതട്ട് ’25 എന്ന പേരിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടു പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് മുല്ലപ്പള്ളി വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും, അതിനു ശേഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വെറും രാഷ്ട്രീയ മത്സരങ്ങളല്ല; മറിച്ച്, നമ്മുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ കാര്യമാണെന്നും എല്ലാ അഭിപ്രയ വ്യത്യാസങ്ങളും മറന്ന് ഒത്തരുമിച്ച് ഒന്നിച്ച് മുന്നേറാനും യുഡിഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനും ഓരോരുത്തരും കഠിന ശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം അബ്ദു റഹിമാൻ, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി , മജീദ് പുകയൂർ, ജില്ലാ ഭാരവാഹികളായ നാണി മാസ്റ്റർ, ഇല്ലിയാസ് കല്ലിങ്ങൽ, സൈതലവി പുളിയക്കോട്,മുഹമ്മദ് പെരുമ്പിലായി, നൗഫൽ ഉള്ളാടൻ, അബൂട്ടി പള്ളത്ത്, ശിഹാബ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം.സി.സി ഏറനാട് മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി കാവനൂർ ആമുഖ പ്രഭാഷണം നടത്തി. ട്രഷറർ കെ സി മൻസൂർ, നന്ദി പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സലിം കുറുമാടൻ. കെ വി സലാം, അലി പത്തനാപുരം, കെ ടി എ ബക്കർ. എന്നിവർ സംസാരിച്ചു. മുഹമ്മദ് സി, അബൂബക്കർ കെ സി, ഫിറോസ് എടവണ്ണ, മുസ്തഫ ചീമാടൻ എന്നിവർ നേതൃത്വം നൽകി, സി സി ബക്കർ ഖിറാഅത്ത് നടത്തി.



