ന്യൂഡൽഹി : കാസർകോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍ വോട്ടിങ് യന്ത്രം ചെയ്യാത്ത വോട്ട് ബിജെപി സ്ഥാനാർഥിക്ക് രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.
വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസറഗോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ്, യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു.
കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍, യു ഡി എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group