Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 25
    Breaking:
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലു പേരുടെ വധശിക്ഷ നടപ്പാക്കി
    • അമേരിക്കൻ കമ്പനികൾ കേരളത്തെ വിഴുങ്ങുമോ? ബാങ്കിങ്, ആരോഗ്യം, തീരം; കോടികളുടെ നിക്ഷേപവും വിവാദ കരാറുകളും
    • ഒമാനിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ അന്തരിച്ചു
    • വിദേശ പഠനം ആധികാരികമായി അറിയാം; സ്റ്റുഡന്‍സ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ വരുന്നു
    • ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന അഡ്വ.പിങ്കി ആനന്ദിന് ബഹ്‌റൈനില്‍ ജഡ്ജ് ആയി നിയമനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.പി യുവാവിന്റെ വൈറല്‍ വീഡിയോക്ക് പിന്നിലെ ഉദ്ദേശ്യം റീച്ച് കൂട്ടല്‍; നടപടിയെടുത്ത് സൗദി പോലീസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/10/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.പി സ്വദേശിയായ ഇന്ദ്രജിത്ത് വൈറല്‍ വീഡിയോയില്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ച്ച് ഒറ്റപ്പെട്ട് കഴിയുകയാണെന്നും തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുള്ള ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിന്റെ വേദന നിറഞ്ഞ വീഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി പോലീസ്. സാമൂഹികമാധ്യമങ്ങളില്‍ റീച്ച് കൂട്ടുകയെന്ന ഉദ്ദേശ്യത്തോടെ യുവാവ് ഇല്ലാക്കഥകള്‍ മെനഞ്ഞ് വ്യാജമായി ചിത്രീകരിച്ചതാണെന്ന് സൗദി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

    യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാണ് യുവാവിന് നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടത്. യുവാവിനെ കണ്ടെത്തി വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ സാമൂഹികമാധ്യത്തിലെ തന്റെ അക്കൗണ്ടില്‍ വ്യൂസ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെയൊരു വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. യുവാവിനും തൊഴിലുടമക്കും ഇടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഇല്ലെന്നും വ്യക്തമായി. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി യുവാവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.
    യു.പിയിലെ പ്രയാഗ്രാജ് സ്വദേശിയായ യുവാവാണ് സൗദി മരുഭൂമിയില്‍ നിന്ന് വേദന നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടുള്ള യുവാവിന്റെ വെളിപ്പെടുത്തല്‍ ഭാര്യയും അമ്മയും തന്നെ വിശ്വസിച്ചിരുന്നില്ല. പ്രയാഗ്രാജ് ജില്ലയിലെ പ്രതാപ്പൂര്‍ ബ്ലോക്കിലെ ഷേഖ്പൂര്‍ ഛതൗന ഗ്രാമത്തില്‍ നിന്നുള്ള 25 വയസുകാരനായ അങ്കിത് ഭാര്‍തി എന്ന ഇന്ദ്രജിത്താണ് സൗദി അറേബ്യയില്‍ നിന്ന് വൈകാരിക വീഡിയോ പോസ്റ്റ് ചെയ്ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചെടുത്ത് മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും, ഒറ്റപ്പെട്ട് ഭയപ്പെട്ടിരിക്കുകയാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് റിയാദിലേക്ക് പോയ യുവാവ് ഭാര്യ പിങ്കിയുടെയും ഭാര്യാപിതാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് യാത്ര തിരിച്ചത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിക്ക് പകരം, മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്‌ക്കേണ്ട ഗതികേടിലാണ് താനെന്ന് യുവാവ് വീഡിയോയില്‍ പറഞ്ഞു.

    ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇന്ദ്രജിത്ത്, മാസം 1,200 സൗദി റിയാല്‍ ശമ്പള വാഗ്ദാനത്തിലാണ് സൗദിയിലെത്തിയത്. എന്നാല്‍, പ്രതീക്ഷിച്ച ജോലി ലഭിച്ചില്ലെന്നും തന്റെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചെടുത്തെന്നും യുവാവ് ആരോപിക്കുന്നു. തന്റെ ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് തന്നെ ഈ ജോലിയില്‍ കുടുക്കിയെന്നാണ് യുവാവ് വീഡിയോയില്‍ അമ്മയോട് പറയുന്നത്. ഇത് മകന്റെ ആദ്യ വിദേശ യാത്രയാണെന്നും പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവന്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് ഇന്ദ്രജിത്തിന്റെ അമ്മ രഞ്ജു ദേവി വീഡിയോ ശ്രദ്ധയില്‍ പെട്ട് പ്രതികരിച്ചത്. രണ്ട് വര്‍ഷത്തെ വിസയിലാണ് മകന്‍ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ദ്രജിത്തുമായി ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും, ദേഷ്യം വരുമ്പോള്‍ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നുമാണ് ഭാര്യ പിങ്കി പറഞ്ഞത്.

    ഇന്ദ്രജിത്തിന്റെ അച്ഛന്‍ ജയപ്രകാശ് ഭാര്‍തി മെക്കാനിക്കാണ്. ഇളയ സഹോദരന്‍ റഞ്ജിത് വീട്ടില്‍ തന്നെയാണ്. 2020 ല്‍ വിവാഹിതനായ ഇന്ദ്രജിത്തിന് മൂന്ന് വയസ്സുള്ള ഒരു മകനും സൗദിയില്‍ എത്തിയ ശേഷം ജനിച്ച ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, ഏറ്റവും അടുത്തവര്‍ പോലും യുവാവിന്റെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിച്ചിരുന്നില്ല. ഇതിനിടയിലാണ് സംഭവത്തില്‍ സൗദി പോലീസ് ഇടപെട്ട് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവന്നത്. യുവാവിനെ സൗദിയില്‍ നിന്ന് നാടുകടത്തുമെന്നാണ് വിവരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Saudi soudi arabia up man uthar pradesh vedio viral viral
    Latest News
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലു പേരുടെ വധശിക്ഷ നടപ്പാക്കി
    25/10/2025
    അമേരിക്കൻ കമ്പനികൾ കേരളത്തെ വിഴുങ്ങുമോ? ബാങ്കിങ്, ആരോഗ്യം, തീരം; കോടികളുടെ നിക്ഷേപവും വിവാദ കരാറുകളും
    25/10/2025
    ഒമാനിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ അന്തരിച്ചു
    25/10/2025
    വിദേശ പഠനം ആധികാരികമായി അറിയാം; സ്റ്റുഡന്‍സ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ വരുന്നു
    25/10/2025
    ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന അഡ്വ.പിങ്കി ആനന്ദിന് ബഹ്‌റൈനില്‍ ജഡ്ജ് ആയി നിയമനം
    25/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version