കോഴിക്കോട് – കോഴിക്കോട് സ്വദേശിയെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയിലാണ്ടി ഇടകുളം ചെങ്ങോട്ട്കാവ് സ്വദേശിയായ വി ജെ അർജുൻ (28) ആണ് മരിച്ചത്. യുകെയിലെ കെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വിവരം. വിമുക്തഭടൻ എം കെ വിജയൻ – ജസിയ ദമ്പതികളുടെ മകനാണ് അർജുനൻ. 2022ൽ യൂണിവേഴ്സിറ്റി ഓഫ് എക്സിൽ എംഎസ് പഠനത്തിനായി യുകെയിൽ എത്തിയതാണ് അർജുൻ.
സഹോദരങ്ങൾ – അതുൽ, അനൂജ
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



