കുർണൂൽ – ആന്ധ്രാപ്രദേശില്‍ കുർണൂലിൽ ബസിന് തീപിടിച്ച് വൻ അപകടം. 20 പേർ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ബസ് പൂർണ്ണായും കത്തിനശിച്ചു. ബസിൽ 40 യാത്രക്കാരുണ്ടായിരുന്നു. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് തീപിടിച്ചത്.
ഇരുചക്രവാഹനവും ബസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. ബസിനടിയില്‍ ഇരുചക്രവാഹനം കുടുങ്ങുകയും ഇതേത്തുടര്‍ന്നുണ്ടായ തീപ്പൊരിയായിരിക്കാം തീപ്പിടിത്തത്തിന് കാരണമെന്നാണ് വിവരം. ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയാണ് ചിലർ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ കർണൂൽ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



