ജിദ്ദ- ചെറുപ്രായത്തിൽ തന്നെ പരിശുദ്ധ ഖുർആൻ മനഃപാഠമാക്കി മനോഹരമായ ശൈലിയിൽ പാരായണം ചെയ്യാൻ പ്രാപ്തി നേടിയ ജിദ്ദ മങ്കട മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗം ഉണ്ണീൻ പുലാക്കലിന്റെ പൗത്രൻ ഹാഫിസ് മുഹമ്മദ് നബീൽ ബിൻ മുഹമ്മദ് ഷെരീഫിനെ ജിദ്ദ മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ആദരിച്ചു
മണ്ഡലം കെഎംസിസി കമ്മിറ്റിക്ക് വേണ്ടി ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഉപാധ്യക്ഷൻ അഷ്‌റഫ് മുല്ലപ്പള്ളിയും അങ്ങാടിപ്പുറം പഞ്ചായത്ത് കെഎംസിസി കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ചെയർമാൻ അബ്ദുൽ കരീം പടികമണ്ണിലും മൊമന്റോ കൈമാറി. മണ്ഡലം പ്രസിഡന്റ് സമദ് മൂർക്കനാട്, ജനറൽ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി ഓർഗനൈസിംഗ് സെക്രട്ടറി നിഷാം അലി, സൗദി നാഷനൽ കെ.എം.സി.സി ദേശീയ സെക്രട്ടറി നാസർ വെളിയങ്കോട് കെ.എം.സി.സി നേതാക്കന്മാരായ മജീദ് കോട്ടീരി, സാബിർ വളാഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.



