കൊച്ചി– സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു. ഇന്ന് രാവിലെ ഒരു പവന് 2,480 രൂപ കുറഞ്ഞപ്പോൾ, ഉച്ചയ്ക്ക് ശേഷം 960 രൂപ കൂടി ഇടിഞ്ഞു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 92,320 രൂപയായി. ഒരു ഗ്രാമിന് 440 രൂപയുടെ കുറവും രേഖപ്പെടുത്തി.
ഇന്നലെ, സ്വർണവില രാവിലെ കുതിച്ചുയർന്ന് പവന് 1,520 രൂപ വർധിച്ച് 97,360 രൂപയെന്ന സർവകാല റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ശേഷം വില 1,600 രൂപ കുറഞ്ഞ് 95,760 രൂപയിലേക്ക് താഴ്ന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉയർച്ച തുടരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചതും ഡോളറിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും സ്വർണവിലയുടെ ചാഞ്ചാട്ടത്തിന് കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



