ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ യായ ബി ആർ സി (ഭാരത് റിക്രിയേഷൻ ക്ലബ്) ജിദ്ദ 2025 -2026 ലെ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ, എന്നീ ടൂര്ണമെന്റുകൾക്കുള്ള ലോഗോ പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ സ്പോൺസർ മാരെ ആദരിച്ചു. മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി, സാദിക്കലി തൂവൂർ (ഗൾഫ് മാധ്യമം), സ്പോണ്സർമാരായ അറബ് ഡ്രീംസ്, ലൈഫ് ലൈൻ, ഫ്രണ്ട് ലൈൻ, പ്രിന്റ് ആൻഡ് ക്രാഫ്റ്റ് അഡ്വെർടൈസിങ്, ഐഡിങ്, രാഖ്മേ, സാൽപിഡോ, ദുർറാഹ് മെഡിക്കൽ സപ്ലൈസ്, ജെലാറ്റോ ഐസ് ക്രീമസ്, എ എൻ അപ്പാരൽസ്, മെൽറ്റ് ഗ്രൗണ്ട് എന്നിവർ പങ്കെടുത്തു.


കബീർ കൊണ്ടോട്ടി, സാദിക്കലി, ശാക്കിർ (ജെലാറ്റോ), ലുക്മാൻ റസാഖ് (ഫ്രണ്ട് ലൈൻ), അൻഷിദ് താഹിർ, അൽത്താഫ് (അറബ് ഡ്രീംസ്), ജാബിർ (ഐഡിങ്) എന്നിവർ പ്രസംഗിച്ചു. കബീർ കൊണ്ടോട്ടി, അബ്ദുൾറഹ്മാൻ എന്നിവർ സ്പോണ്സർമാർക്കുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ബി ആർ സി പ്രസിഡന്റ് ഫിറോസ് മാലിക് അധ്യക്ഷത വഹിച്ചു. സാജിദ് കെ,എം നന്ദി പറഞ്ഞു.



