Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 29
    Breaking:
    • ഇമാം റാസി മദ്രസ സ്റ്റുഡന്റ്സ് ഫെസ്റ്റിന് വർണാഭമായ സമാപനം; ടീം നുജൂം ഓവറോൾ ചാമ്പ്യന്മാർ
    • മുഖ്യമന്ത്രി പിണറായി വിജയൻ 30 ന് ദോഹയിൽ: വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം
    • സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം
    • സൗദിയിൽ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍
    • സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്ന്; നിക്ഷേപ മന്ത്രി അല്‍ഫാലിഹ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നവബ്രാഹ്ണിസത്തിന് ഏറ്റവും കരുത്ത് പകര്‍ന്നത് ഇന്ത്യയിലെ പഴയകാല വലതുപക്ഷ മാധ്യമപ്രവര്‍ത്തനം: പി എന്‍ ഗോപീകൃഷ്ണന്‍

    ഇന്ത്യയിലെ വലതുപക്ഷം മാധ്യമങ്ങളുടെ ചിറകിലേകിയാണ് വലുപ്പം വെച്ചത് എന്ന ചരിത്ര യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/10/2025 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എൻ രാജേഷ് അനുസ്മരണ ചടങ്ങിൽ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ സംസാരിക്കുന്നു. ഫോട്ടോ: ദി മലയാളം ന്യൂസ്‌
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: നവബ്രാഹ്ണിസത്തിന് ഏറ്റവും കരുത്ത് പകര്‍ന്നത് ഇന്ത്യയിലെ പഴയകാല വലതുപക്ഷ മാധ്യമപ്രവര്‍ത്തനമാണെന്ന് കവിയും എഴുത്തുകാരനുമായ പിഎന്‍ ഗോപീകൃഷ്ണന്‍. കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അഞ്ചാമത് എന്‍ രാജേഷ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വലതുപക്ഷം മാധ്യമങ്ങളുടെ ചിറകിലേകിയാണ് വലുപ്പം വെച്ചത് എന്ന ചരിത്ര യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ബാലഗംഗാധര തിലകിന്റെ മറാഠായും കേസരിയുമെല്ലാം പടച്ചുവിട്ട വിദ്വേഷ ലേഖനങ്ങളും രചനകളും ഉണ്ടാക്കിയ അനുരണനങ്ങള്‍ വലുതാണ്.

    മറാത്താ പ്രവിശ്യയില്‍ നിബന്ധമാല എന്ന പേരില്‍ ചിപ്ലംഗര്‍ എന്നൊരാള്‍ ഒരു പ്രസിദ്ധീകരണം നടത്തുകയുണ്ടായി. ഗാന്ധിയേയും ഇന്ത്യന്‍ ദേശീയ നേതാക്കളേയും ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണ ലേഖനമായിരുന്നു മുഖ്യം. ചിപ്ലംഗര്‍ മാത്രം എഴുതുകയാണ്. ഇന്നത്തെ ഫെയ്‌സ്ബൂക് രീതിയില്‍. ഇത്തരം ധാരാളം വലതുപക്ഷ മാധ്യമ പ്രചാരണമുണ്ടായ കാലത്താണ് ഗാന്ധിജി പത്രക്കാരെ സഞ്ചരിക്കുന്ന പ്ലേഗ് എന്ന് വിളിച്ചത്. 1921-ലായിരുന്നു ഹിന്ദു വംശീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഗാന്ധിജിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
    ആര്‍എസ്എസും സവര്‍ക്കറും ചെയ്തത് ഹിന്ദുമതത്തിലെ ഏറ്റവും അവസാന മനുഷ്യരെക്കൊണ്ടും ബ്രാഹ്ണണിസത്തെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ മാറ്റിയെടുത്ത് ഹിന്ദു വംശീയത കൊണ്ടുവരാനാണ്. ആര്‍എസ്എസിന്റെ ജാതിവിരുദ്ധത എന്നത് ദ്രൗപതി മുര്‍മുവിനെ പ്രസിഡന്റും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയുമാക്കി ഹിന്ദുദേശീയത കൊണ്ടുവരുന്ന തരത്തിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം ഇന്ത്യയിലെ ധിഷണാ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നതിലും സാമൂഹിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിലും ഭരണവിരുദ്ധ വികാരങ്ങളുണ്ടാക്കുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഗാന്ധിസം നമ്മള്‍ മനസ്സിലാക്കിയത് ഹരിജന്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലൂടേയാണ്. അംബേദ്കറിന്റെ ജാതി ഉ്ന്മൂലനം ഉള്‍പ്പെടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ ‘മൂക്‌നായക്’, ‘ബഹിഷ്‌കൃത ഭാരത്’, ‘പ്രബുദ്ധ് ഭാരത്’ ഉള്‍പ്പെടെ പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. ്‌സ്വദേശാഭിമാനിയേയും വക്കംമൗലവിയേയും ഇന്നും ഓര്‍ക്കുന്നത് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോവുന്നതിലും സാമൂഹ്യ പ്രതിരോധത്തിനും വലിയ പങ്കുവഹിച്ചതിനാലാണ്. ഈയ്യൊരു പശ്ചാത്തലമുള്ളതിനാലാണ് ഗോദി മീഡിയയുടെ പ്രോപഗണ്ടാ മാധ്യമപ്രവര്‍ത്തനം നമ്മെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

    ദി വയര്‍ സ്ഥാപക പത്രാധിപരിലൊരാളും ഡയരക്ടറുമായ എം.കെ വേണുവിന് അഞ്ചാമത് രാജേഷ് സ്മാരക അവാര്‍ഡ് ജോണ്‍ബ്രിട്ടാസ് എം.പി കൈമാറി. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റെജി രാജേഷ് അനുസ്മരണം നടത്തി. വ്യക്തി ജീവിതത്തിലെ വേദനക്കിടയിലും വാര്‍ത്തയിലും സംഘടനയിലും ജീവിതത്തിലും എല്ലാറ്റിനേയും ആഘോഷമാക്കുന്ന മികച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു രാജേഷ് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുര്‍റഹിമാന്‍ സംസാരിച്ചു. മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. കെ. സുല്‍ഹഫ് സ്വാഗതവും എം.ബിജുനാഥ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Neo-Brahminism PN Gopikrishnan
    Latest News
    ഇമാം റാസി മദ്രസ സ്റ്റുഡന്റ്സ് ഫെസ്റ്റിന് വർണാഭമായ സമാപനം; ടീം നുജൂം ഓവറോൾ ചാമ്പ്യന്മാർ
    29/10/2025
    മുഖ്യമന്ത്രി പിണറായി വിജയൻ 30 ന് ദോഹയിൽ: വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം
    28/10/2025
    സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം
    28/10/2025
    സൗദിയിൽ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍
    28/10/2025
    സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്ന്; നിക്ഷേപ മന്ത്രി അല്‍ഫാലിഹ്
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version