തിരുവനന്തപുരം- ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പറന്ന സൗദിയ എയർലൈൻസ് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാന്റിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി അബോധാവസ്ഥയിലായതാണ് എമർജൻസി ലാന്റിംഗിന് കാരണമായത്.
ഇന്തോനേഷ്യൻ യുവതി ലിനോ ഫത്നോ(37)ക്കാണ് യാത്രക്കിടെ ബോധക്ഷയം സംഭവിച്ചത്. ഇവരെ പിന്നീട് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരി അപകട നില തരണം ചെയ്തു. വിമാനം പിന്നീട് മദീനയിലേക്ക് തിരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group