ദമാം : പ്രമുഖ പ്രവാസി ഫുട്‍ബോൾ ക്ലബായ എം.യു.എഫ്.സി അൽ കോബാർ സംഘടിപ്പിക്കുന്ന പി.എം നജീബ് മെമ്മോറിയൽ ചാലഞ്ചേഴ്‌സ് കപ്പ് ഫൈനൽ ഇന്ന്. ദമാം വിന്നേഴ്സ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇന്ന് രാത്രി പത്തരക്ക് നടക്കുന്ന ഫൈനലിൽ ആർ. സി. എഫ്. സി ജുബൈൽ പ്രമുഖരായ ദമാം ബദർ എഫ് സിയുമായി മാറ്റുരക്കും.
വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ദേശീയ സംസ്ഥാന താരങ്ങൾ ഇരു ടീമുകൾക്ക് വേണ്ടി ജേഴ്സിയണിയും. ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഒന്നര മാസത്തോളം നീണ്ടു നിന്ന മേള സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group