ദമാം– സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും. ബാലരാമപുരം സ്വദേശിയായ അഖിലാണ് മരണപ്പെട്ടിരുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് ദമാമിലെ ബാദിയയിലാണ് സ്വദേശി പൗരനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ ഉന്തും തള്ളലിലുമായി ബാലരാമപുരം സ്വദേശി അഖിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്വദേശി പൗരൻ ഓടി രക്ഷപ്പെട്ടെങ്കിലും ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പോലീസിനെ അറിയിച്ചു . പോലീസ് സമയോചിതമായി ഇടപെട്ട് കൊലപാതകിയായ സ്വദേശി പൗരനെ ഉടൻ തന്നെ പിടികൂടി അറസ്റ്റ് ചെയ്തു. അഖിലിൻ്റെ സ്പോൺസറുടെ ഭാഗത്ത് നിന്നും മികച്ച സഹകരണവും, മറ്റ് ചിലവുകളും അദ്ദേഹം വഹിക്കുവാൻ തയ്യാറായി. ലോക കേരള സഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിൻ്റെ ഇടപെടലിനെ തുടർന്ന് അഖിലിൻ്റെ മൃതദേഹം ബുധനാഴ്ച വൈകീട്ട് ദമ്മാമിൽ നിന്നും തിരുവനന്തുരത്തേക്ക് വിമാന മാർഗം കൊണ്ടുപോകും .തുടർന്ന് നോർക്കയുടെ സൗജന്യ ആംബുലൻസിൽ മൃതദേഹം വിമാനത്താവളത്തിൽ നിന്നും ബാലരാമപുരത്തെ വസതിയിലേക്കും കൊണ്ട് പോകും എന്നാണ് ലഭിക്കുന്ന വിവരം.