സ്റ്റോക്ക്ഹോം– 2025-ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. യുഎസ്എയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മൊകീർ, ഫ്രാൻസിലെ കോളേജ് ഡി ഫ്രാൻസ് ഐഎൻഎസ്ഇഎഡി, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ ഫിലിപ്പ് അഗിയോൺ, യുഎസ്എയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പീറ്റർ ഹൊവീറ്റ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം ലഭിച്ചത്.
കണ്ടുപിടിത്തങ്ങളിലൂടെ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള മികച്ച ഗവേഷണങ്ങൾക്കാണ് മൂവരെയും പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഏകദേശം 12 ലക്ഷം ഡോളർ (1.2 മില്യൺ ഡോളർ) ആണ് പുരസ്കാരത്തുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group