ജിദ്ദ– സൗദി അറേബ്യ സന്ദർശന വേളയിൽ ജിദ്ദയിലെത്തിയ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വേങ്ങര അലിവ് ഫൗണ്ടേഷൻ ജന: സെക്രട്ടറിയുമായ ശെരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണവും നടത്തി. ശെരീഫിന് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരവും , വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ ഉപഹാരങ്ങളും കൈമാറി. സമദ് ചോലക്കന്റെ അധ്യക്ഷത വഹിച്ചപ്പോൾ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി പി.കെ. അലി അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സി.കെ. റസാഖ് മാസ്റ്റർ , മജീദ് പുകയൂർ, ശിഹാബ് കണ്ണമംഗലം, ലത്വീഫ് അരീക്കൻ , അഹമ്മദ് കരുവാടൻ, സലാഹു വാളക്കുട, യൂനുസ് വേങ്ങര , നാസർ പൊനക്കൻ ,നൗഷാദ് ചേറൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ശിഹാബ് പാറക്കാട്ട് , ഇ.കെ. മുജഫർ, നാസർ കാരാടൻ, ഹാരിസ് കള്ളത്താൻ, നജ്മുദ്ധീൻ കണ്ണമംഗലം, സിദ്ധീഖ് പുള്ളാട്ട്, അബ്ദുള്ള പറപ്പൂർ, ഹമീദ് ചോലക്കുണ്ട്, അൻവർ ഊരകം, മൻസൂർ, അഷ്റഫ് ചുക്കൻ, നെജീബ് പറപ്പൂർ,പി.കെ.നാസർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. നാസർ മമ്പുറം സ്വാഗതവും, നൗഷാദലി പറപ്പൂർ നന്ദിയും അറിയിച്ചു.