ദുബൈ- യുഎഇ രാഷ്ട്ര പിറവിക്ക് മുൻപ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി പി.പി. അബ്ദുല്ല കുഞ്ഞി (94)അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1950കളിൽ സിംഗപ്പൂരിലാണ് അബ്ദുല്ല കുഞ്ഞിയുടെ നയതന്ത്ര ജീവിതം ആരംഭിച്ചത്. ബ്രിട്ടീഷ് എംബസിയിൽ അഞ്ച് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. മൃതദേഹം ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.


1970 കളുടെ അവസാനത്തിൽ ദുബായിലെ ബ്രിട്ടീഷ് എംബസി സന്ദർശിച്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുമായി കൂടികാഴ്ച നടത്തിയതും 1980 കളിൽ ഔദ്യോഗിക സന്ദർശനത്തിനായി ദുബൈയിലെത്തിയ വെയിൽസ് രാജകുമാരനായിരുന്ന ചാൾസ് മൂന്നാമൻ രാജാവിനെ സ്വീകരിച്ചതും പിതാവിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളായിരുന്നെന്ന് മക്കൾ അനുസ്മരിച്ചു.