റിയാദ്– കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ ഓണപ്പകിട്ട് 2025 എന്ന പേരില്‍ ഓണാഘോഷവും സൗദിയുടെ 95 ആം ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ സദ്യ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വിവിധ കലാകായിക പരിപാടികള്‍ കൊണ്ടും ആഘോഷം ശ്രദ്ധേയമായി.
പ്രസിഡണ്ട് സജു മത്തായിയുടെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക യോഗത്തില്‍ ചെയര്‍മാന്‍ അലക്‌സ് കൊട്ടാരക്കര ആമുഖ പ്രഭാഷണം നടത്തി നോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിനോയ് മത്തായി സ്വാഗതം പറഞ്ഞു എക്‌സിക്യൂട്ടീവ് അംഗം റിജോ രാജ് അവതാരകനായി. ബാലുകുട്ടന്‍, സലീം അര്‍ത്തിയില്‍, സുധീര്‍ കുമ്മിള്‍, ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഡോക്ടര്‍ ജയചന്ദ്രന്‍, ഡോക്ടര്‍ അബ്ദുല്‍അസിസ്, ഗഫൂര്‍ കൊയിലാണ്ടി, കബീര്‍ പട്ടാമ്പി, പുഷ്പരാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


പ്രോഗ്രാം കണ്‍വിനര്‍ ഷൈന്‍ ദേവിനൊപ്പം ഭാരവാഹി എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജെറോം മാത്യു, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട്, റിയാദ് ഫസലുദ്ദീന്‍, നിസാം കുന്നിക്കോട്, ജേക്കബ് വര്‍ഗീസ്, ശ്രീജിത്ത് ജയകുമാര്‍, ഷിബിന്‍ മാത്യു, സാംകുട്ടി മത്തായി, അനൂപ് നായര്‍, ജോസ് വി ജോണ്‍, ഷാജി സൈനുദ്ദീന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍ക്കും അത്തപ്പൂക്കളം ഒരുക്കുന്നതിനും വനിതാ വിംഗ് നേതൃത്വം നല്‍കി. ട്രസ്റ്റി അലക്‌സാണ്ടര്‍ തങ്കച്ചന്‍ നന്ദി പറഞ്ഞു.