റിയാദ് – വയനാട് പ്രവാസി അസോസിയേഷൻ തുടക്കം കുറിച്ചു. ഇന്ന് റിയാദിലെ മലാസിൽ വെച്ചാണ് പ്രവാസി അസോസിയേഷൻ രൂപം നൽകിയത്.വയനാട്ടിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയാണ് സംഘടനയുടെ രൂപീകരണം എന്ന് സംഘാടകർ അറിയിച്ചു. അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി കുഞ്ഞിമുഹമ്മദ് തലപ്പുഴയെയും ജനറൽ സെക്രട്ടറിയായി വർഗ്ഗീസ് പൂക്കോളയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റമാരായി
ബിനു തോമസ്, മുത്തലിബ് കാര്യമ്പാടിയെയും നിയമിച്ചു. സുരേഷ് ബാബു (അനൂപ് കുഴിത്തടത്തിൽ) , ഷിനോജ് ചാക്കോ ഉപ്പു വീട്ടിൽ എന്നിവരെ ജോയിന്റ് സെക്രട്ടറിന്മാരായും നിഖിൽ വലിയപറമ്പിലിനെ പ്രോഗ്രാം കൺവീനറായും തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group