കുവൈത്ത് സിറ്റി – എറണാകുളം സ്വദേശി ബിൻഷാദ് (24) കുവൈത്തിൽ വെച്ച് അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ഫർവാനിയ റസ്റ്റാറന്റിലാണ് ജോലി ചെയ്തിരുന്നത്. ഉത്തിനാട്ടു കാവുംകര അസിയുടെയും ഹാജറയുടെയും മകനാണ്.
ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ബിൻഷാദ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സഹോദരങ്ങൾ: ഉസാമ, സൈബ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group