കോഴിക്കോട് – സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയ വാദിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ഒരു സംശയവുമില്ല സമുദായത്തിന് വേണ്ടി സംസാരിച്ച ഞാൻ വർഗീയ വാദിയാണെങ്കിൽ ഗുരുവും അയ്യങ്കാളിയുമെല്ലാം വർഗീയ വാദിയാകൾ തന്നെയാണ്. ആ കാര്യത്തിൽ രാഹുൽ ഗാന്ധിയും വർഗീയ വാദിയാണെന്നാണ് കെ എം ഷാജി പത്ര സമ്മേളനത്തിൽ പറഞ്ഞു . ഈഴവന് വേണ്ടി വേണ്ടി സംസാരിക്കാതെ മറ്റുള്ള മതങ്ങളേയും സമുദായങ്ങളെയും കുറ്റം പറയുന്ന വെള്ളാപ്പള്ളി നടേശനെ ഒരു നായകനായി കാണുമ്പോൾ സമുദായത്തിന് വേണ്ടി സംസാരിക്കുന്ന എന്നെ വർഗീയ വാദിയായിട്ടാണ് ചിലർ ചിത്രീകരിക്കുകയാണെന്നും ഷാജി ചൂണ്ടികാണിച്ചു.
കഴിഞ്ഞ ഒമ്പത് വർഷത്തിൽ കേരളത്തിൽ ആയിരകണക്കിന് പേരുടെ സംവരണ ആനുകൂല്യങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് തെറ്റാണെന്നു തെളിയിച്ചാൽ ഞാൻ മാപ്പ് പറഞ്ഞു പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. ചോദിക്കുന്നത് ഭരണഘടന അവകാശമാണെന്നും കെ എം ഷാജി കൂട്ടിചേർത്തു.
ഞാൻ സുന്നിയാണെന്ന് തെളിയിക്കാൻ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.എന്റെ എന്റെ വ്യക്തിത്വം തെളിയിക്കേണ്ടത് ദൈവത്തിനു മുന്നിൽ മാത്രമാണ്. അതിൽ എനിക്ക് ഭയമില്ലയെന്നും ഷാജി അറിയിച്ചു.