വെസ്റ്റ് ബാങ്ക് – അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കു നേരെ ജൂതകുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പില്‍ 26 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടു. ജിഹാദ് മുഹമ്മദ് അജാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദെയ്ര്‍ ജരീര്‍, സില്‍വാദ് നഗരങ്ങള്‍ക്കിടയിലുള്ള പ്രധാന റോഡിൽ ഇസ്രായിലി കുടിയേറ്റക്കാരന്‍ നടത്തിയ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ജിഹാദിനെ ഉടൻ മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഫലസ്തീന്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം ഇവിടെ കൂടിയ ആൾകൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു പ്രതി. ഒന്നിൽ കൂടുതൽ തവണ അജാജിന് വെടിയേറ്റതാണ് മരണകാരണം. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ 34 പേരാണ് കൊല്ലപ്പെട്ടത്.