കൊച്ചി – സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഒടുക്കം 90,000 കടന്നിരിക്കുന്നു. പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ 90,320 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 105 രൂപ ഉയർന്ന് വില 11,290 രൂപയുമെത്തി. ഇനി ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയും കഴിഞ്ഞ് ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണം.
രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. 38 ഡോളർ ഉയർന്ന് 4,018 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതിനാൽ വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group