ലഖ്നൗ – രാത്രിയിൽ ഭാര്യ പാമ്പായി മാറി കൊല്ലാൻ ശ്രമിക്കുന്നുവെന്ന വിചിത്ര പരാതിയുമായി യുവാവ് രംഗത്ത്. ഉത്തർപ്രദേശിലെ സിതാപുരിൽ നിന്നുള്ള യുവാവാണ് മജിസ്ട്രേറ്റിന് മുന്നിൽ വിചിത്ര പരാതി ഉന്നയിച്ചത്. മെറാജ് എന്ന വ്യക്തി ഭാര്യയായ നസീമുന്നിനെതിരേ ജില്ലാ മജിസ്ട്രേറ്റിൽ പരാതിയുമായി മുന്നോട്ടു വരുകയായിരുന്നു.
പൊതു പരാതി ദിനത്തിലാണ് ഇദ്ദേഹം ഭാര്യക്കെതിരെ ഇങ്ങനെ ഒരു വാദം ഉന്നയിച്ചത്. ‘സർ എന്റെ ഭാര്യ രാത്രിയിൽ വലിയ പാമ്പായി മാറി എന്നെ കൊത്താൻ ശ്രമിക്കുന്നുവെന്നും ഒരു ദിവസം എന്നെ കടിച്ചെന്നും മെറാജ് മജിസ്ട്രേറ്റിനോട് പറഞ്ഞു. പല തവണയും അക്രമിക്കുന്നതിന് തൊട്ടു മുമ്പ് ഉണരുന്നതും കൊണ്ട് മാത്രമാണ് ജീവനോടെ ഇരിക്കുന്നതെന്നും ഇയാൾ വ്യക്തമാക്കി.
സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോടും പോലീസിനോടും ഈ വാദത്തെ കുറിച്ച് അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.