കോഴിക്കോട്- അധികാരം കയ്യടക്കാൻ വേണ്ടി രൂപം കൊണ്ട സംഘടനയല്ല ഹമാസെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ സജി മാർക്കോസ്. നേരിടുന്ന കൊടിയ അനീതിയോട് പ്രതികരിക്കാൻ ആയുധമെടുത്ത് പിറന്ന നാടിനു വേണ്ടി പോരാടുന്നവരാണ് ഹമാസെന്നും സജി മാർക്കോസ് വ്യക്തമാക്കി. ‘മാധ്യമം’ ഓൺലൈനിൽ എഴുതിയ കുറിപ്പിലാണ് ഇദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത് . “
ഹമാസ് അധികാരത്തിൽ നിന്നും പിന്മാറാൻ തയ്യാറാണ്. പക്ഷെ, ആയുധം ഉപേക്ഷിക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല. വളരെ തന്ത്രപ്രധാനമായ ഒരു തീരുമാനമാണ് ഇവർ എടുത്തിരിക്കുന്നത്. ഗാസയിലെ അവസ്ഥ കാരണമാണ് അധികാരത്തിലെത്തിയത്. കൃത്യമായി പറഞ്ഞാൽ ഗാസയിലെ ജനങ്ങൾ ഹമാസിന് ഏൽപ്പിച്ച അധിക ചുമതലയാണ് ഭരണം. അത് യോഗ്യമായ കരങ്ങളിൽ ഏൽപ്പിക്കുന്നതിൽ ഹമാസ് ഒരിക്കലും എതിരെല്ലന്നും സജി വ്യക്തമാക്കി.
അത് തെളിയിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നേറ്റു വെച്ച ഹമാസിന് അതൃപ്തിയില്ല എന്ന് വേണം ഇരുപതിന പദ്ധതി ഹമാസ് അംഗീകരിച്ചത്. ഗാസയിലെ വംശഹത്യ അവസാനിപ്പിച്ച് അവിടെയുള്ള ജനങ്ങൾക്ക് മരുന്നും ആഹാരവും എത്തിച്ചു സമാധാനം പുലർത്താനാണ് ഹമാസ് ബന്ദികളെ കൈമാറാൻ സമ്മതിച്ചതെന്നും, അധികാരത്തിലിരിക്കുന്ന ഹമാസിനെക്കാൾ പ്രശ്‍നം അധികാരമില്ലാത്ത ഹമാസ് ആണെന്ന് ഇസ്രായിലിനും അറിയാം. അതിനാൽ തന്നെയാണ് ഹമാസിന്റെ പ്രതികരണം ഇസ്രായിലിൽ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുന്നത്.” സജി മാർക്കോസ് ചൂണ്ടിക്കാട്ടി.