ദുബൈ– സെൽഫ് പ്രമോഷൻ രാഷ്ട്രീയത്തിനെതിരെ പ്രസംഗവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ദുബെെയിൽ കെഎംസിസി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവനവനെ പ്രമോട്ട് ചെയ്ത് സ്റ്റാറ്റസും, റീലും വെക്കുന്നത് അല്ലാതെ താൻ ചെയ്യുന്നത് സമൂഹത്തിന് ഗുണം ആകുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് ഷാജി പറഞ്ഞു.
“നമ്മൾ ഏറ്റവും കൂടുതൽ ഉൾകൊണ്ട മാറ്റം ടെക്‌നോളജി ആണ്. ടെക്നോളജിയിൽ വന്ന മാറ്റം കമ്മ്യൂണിറ്റിക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാറുണ്ടോ? നിങ്ങൾ വെക്കുന്ന സ്റ്റാറ്റസ് കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഗുണം ഉണ്ടോ?” കെ.എം ഷാജി ചോദിച്ചു.
തന്നെ പോലെ ഒരു സാധുവിന്റെ ഫോട്ടോയെടുത്ത് സ്റ്റാറ്റസാക്കേണ്ട വല്ല കാര്യവുമുണ്ടോ? സിനിമാ നടന്മാരെ വെല്ലുന്ന വീഡിയോ അല്ല സമൂഹം പ്രതീക്ഷിക്കുന്നത് എന്നും ഷാജി പറഞ്ഞു. അവനവനെ പ്രമോട്ട് ചെയ്ത് സ്റ്റാറ്റസും, റീലും വെക്കുന്നത് അല്ലാതെ താൻ ചെയ്യുന്നത് സമൂഹത്തിന് ഗുണം ആകുന്നുണ്ടോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.