കൊളംബോ – ഏഷ്യാകപ്പിലെ വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് പിന്നാലെ വനിതാ ലോകകപ്പിലും ഇവർ തമ്മിൽ ഏറ്റുമുട്ടുന്നു. ഇന്ന് ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം ഇന്ത്യ – പാകിസ്ഥാൻ അരങ്ങേറുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം ആരംഭിക്കുക. വനിതാ ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനിന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ ടീമിനെ അപേക്ഷിച്ച് പാകിസ്ഥാൻ വളരെ ദുർബലരാണ്.
ആദ്യം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 59 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. എന്നാൽ പാകിസ്ഥാൻ ബംഗ്ലാദേശിനോട് ഏഴു വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group