ഗാസ – ഗാസയുടെ ഭാവി നിര്‍ണയിക്കാനായി വ്യത്യസ്ത ഫലസ്തീന്‍ വിഭാഗങ്ങളുടെ സമ്മേളനം ഈജിപ്ത് സംഘടിപ്പിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി പ്രകാരം മുഴുവന്‍ ഇസ്രായിലി ബന്ദികളെയും മോചനം ഹമാസ് സമ്മതിച്ചതിനെയാണ് ഈജിപ്ത് ഇങ്ങനെയൊരു സമ്മേളനത്തിന് ഒരുങ്ങുന്നത്. യുദ്ധം അവസാനിച്ച ശേഷമായിരിക്കും ഈ സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ഔദ്യോഗിക പ്രസ്താവന ഹമാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈജിപ്ത് ഉടനടി ആരംഭിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
എന്നാൽ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിൽ ഗാസയിൽ അടക്കം ആക്രമണം തുടരുകയാണ്. ഇന്ന് നടത്തിയ ആക്രമണത്തിൽ കുട്ടികളും അടക്കം ഏകദേശം 20 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group