മസ്‌കത്ത്– ഒമാനിൽ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പ്രോപ്പർട്ടി കരാറുകളിൽ ഒപ്പിടുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. നിയമവിരുദ്ധ കരാറുകൾ, സ്റ്റാമ്പുകൾ, വ്യാജ ഐ.ഡി കാർഡുകൾ എന്നിവ ഉപയോഗിച്ചും തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് ആർഒപി പറഞ്ഞു. മുൻകൂർ പേയ്മെന്റുകൾ അഭ്യർഥിക്കുന്നവരും ഉള്ളതായി ആർഒപി വ്യക്തമാക്കി.
പ്രോപ്പർട്ടികൾ നേരിട്ട് സന്ദർശിക്കുകയും ഒപ്പിടുന്നതിന് മുമ്പ് എല്ലാ രേഖകളുടെയും സാധുത പരിശോധിക്കുകയും വേണമെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group