പട്ന – ദസറ ആഘോഷം കഴിഞ്ഞു മടങ്ങവേ വന്ദേഭാരത് തട്ടി ബീഹാറിൽ നാലു പേർ മരിച്ചു. പൂർണിയ ജില്ലയിലെ ജബൻപൂരിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാളെ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോഗ്ബാൻ – ദാനപൂർ വന്ദേഭാരത് എക്സ്‌പ്രെസ്സാണ് ഇവരെ തട്ടിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രികളിലേക്ക് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സെപ്റ്റംബർ 30നും ബീഹാറിലെ സഹർസയിലെ ഹതിയാഗച്ചിയിൽ വന്ദേഭാരത് തട്ടി ഒരാൾ മരിച്ചിരുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group