മക്ക – കഴിഞ്ഞ മാസമായ റബീഉല്‍അവ്വലിൽ ഏകദേശം ഒന്നേകാല്‍ കോടിയോളം വിശ്വാസികൾ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. സൗദിയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി ആകെ 1,21,46,516 പേരാണ് കഴിഞ്ഞ മാസം ഉംറ നിര്‍വഹിച്ചത്.
കഴിഞ്ഞ മാസം ഇരു ഹറമുകളിലുമായി ആകെ 5,35,72,983 പേരാണ് സന്ദര്‍ശനം നടത്തിയത്.മക്ക വിശുദ്ധ ഹറമില്‍ നിന്നും 1,75,60,004 പേര്‍ നമസ്‌കാരം നിര്‍വഹിച്ചു. അതേ സമയം വിശുദ്ധ കഅ്ബാലയത്തോട് ചേര്‍ന്ന ഹിജ്ര്‍ ഇസ്മായിലില്‍ 91,753 പേരാണ് നമസ്‌കാരം നിര്‍വഹിച്ചത്. മസ്ജിദുന്നബവിയില്‍ 2,07,01,560 പേരും മസ്ജിദുന്നബവി റൗദ ശരീഫില്‍ 10,02,049 പേരും നമസ്‌കാരം നിര്‍വഹിച്ചതായി വകുപ്പ് വ്യക്തമാക്കി.
20,71,101 വിശ്വാസികൾ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലിയതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ പത്തു ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം (ഹിജ്‌റ 1447) ഇതുവരെ ഏകദേശം 25 ലക്ഷം വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകൾ അനുവദിച്ചിട്ടുണ്ട്.