മസ്കത്ത്– ആഗോള വ്യോമയാന സുരക്ഷയിൽ അഞ്ചാം സ്ഥാനത്തെത്തി ഒമാൻ. 2020ൽ 133ാം സ്ഥാനത്തായിരുന്ന ഒമാൻ 127 രാജ്യങ്ങളെ മറികടന്നാണ് അഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. കാനഡയിൽ ഐ.സി.എ.ഒ അസംബ്ലിയുടെ 42ാമത് സെഷന്റെ ഉദ്ഘാടന ചടങ്ങിലാണ് ഒമാൻ അവാർഡ് ഏറ്റുവാങ്ങിയത്. അതേസമയം, മിഡിൽ ഈസ്റ്റിലും ജി.സി.സിയിലുമായി രണ്ടാം സ്ഥാനത്താണ് ഒമാൻ. ആഗോള വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group