ചെന്നൈ – തമിഴ്നാട് മധുരയിൽ ഐടിഐ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. റാഗിങിന്റെ പേരിൽ നഗ്നയാക്കി ആക്രമിച്ച മൂന്ന് വിദ്യാർത്ഥികളെയും ഇരയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് സംഭവം പുറത്തിറഞ്ഞത്. ഇര പട്ടികജാതിക്കാരനല്ലെന്ന് പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂടുതൽ അന്വേഷണം ഉറപ്പു വരുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നുപേരും ചേർന്ന് വസ്ത്രം അഴിപ്പിച്ചതിന് ശേഷം സ്വകാര്യഭാഗങ്ങളിൽ മർദിക്കുകയായിരുന്നു. ചെരുപ്പുകൊണ്ട് പല തവണ മുഖത്തും അടിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.