കുവൈത്ത് സിറ്റി – വീട്ടുജോലിക്കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ കുവൈത്തി പൗരന് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. ഏഷ്യക്കാരിയായ യുവതിയെ കൊലപ്പെടുത്തി പ്രതി മൃതദേഹം സഅദ് അല്‍അബ്ദുല്ല പ്രദേശത്തെ തന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നു.
കൊലയാളിയുടെ മാനസികാവസ്ഥ വിലയിരുത്താനായി കേസ് നേരത്തെ മാനസികരോഗാശുപത്രിക്ക് റഫര്‍ ചെയ്തിരുന്നു. കുറ്റകൃത്യം മറച്ചുവെച്ചതിനും സുരക്ഷാ വകുപ്പുകളെ അറിയിക്കാത്തതിനും പ്രതിയുടെ പിതാവിനെയും സഹോദരനെയും വിദേശിയായ ഭാര്യയെയും കോടതി ഒരു വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



