ജിസാൻ: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ- ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട മലപ്പുറം – പരപ്പനങ്ങാടി അട്ടക്കുഴങ്ങര സ്വദേശി പി. ആർ. മുഹമ്മദ് ഹസ്സൻ ഹാജിയുടെ മയ്യിത്ത് തിങ്കളാഴ്ച ബെയ്ഷ് അൽ രാജി മസ്ജിദിൽ അസർ നമസ്കാരത്തിനു ശേഷം നടന്ന ജനാസ നിസ്കാരത്തിനു ശേഷം അൽ രാജി ഖബർസ്ഥാനിൽ മറവ് ചെയ്തു.
നിയമ നടപടികൾക്കും, മയ്യിത്ത് പരിപാലന കർമ്മങ്ങൾക്കും കെഎംസിസി ജിസാൻ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ,
കെഎംസിസി ബെയ്ഷ് ഏരിയ ജനറൽ സെക്രട്ടറി റഫീഖ്, അബ്ദുൽ ഹമീദ്, കെഎംസിസി -വെൽഫയർ വിംഗ് കൺവീനർ സമീർ, അബ്ദുൽ ബാരിഷ്, നിഷാജ് എന്നിവർ നേതൃത്വം നൽകി.
ജിസാൻ കെഎംസിസി നേതാക്കളായ ഗഫൂർ വാവൂർ, സമീർ ബാബു അമ്പലപ്പാറ, സാദിഖ് മാസ്റ്റർ മങ്കട, ബഷീർ ആക്കോട്, സുബൈർ ഷാ കാവന്നൂർ, റഫീഖ് ബൈഷ്, മുജീബ് അമ്പലഞ്ചേരി, അഷ്റഫ് ഫൈസി, അബ്ദുൽ ജലീൽ പുളിക്കൽ, സലാം പാണക്കാട്, ഫിറോസ് മൂന്നിയൂർ, ഹസൈൻ ഒളകര, യാമ്പു കെഎംസിസി ഭാരവാഹികളായ നാസർ നടുവിൽ, ഹമീദ് കൊക്കച്ചിൽ, യാകൂബ് എടരിക്കോട്, ഐസിഫ് നേതാക്കളായ മുഹമ്മദ് ഉവൈസ് സഖാഫി, അനീസ് സഖാഫി, മുസ്തഫ സഅദി, താഹ കിണശേരി തുടങ്ങി വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ വൻ ജനാവലി മയ്യിത്ത് നിസ്ക്കാരത്തിലും ഖബറടക്ക ചടങ്ങിലും സന്നിഹിതരായിരുന്നു.