ദുബൈ: ദുബൈയിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 412 ദിർഹമായിരുന്ന വില വൈകുന്നേരത്തോടെ 415.50 ദിർഹമായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് 448.25 ദിർഹം, 21 കാരറ്റിന് 398 ദിർഹം, 18 കാരറ്റിന് 341 ദിർഹം എന്നിവയാണ് ഇന്നത്തെ വിലകൾ.


യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറച്ചതും മിഡിൽ ഈസ്റ്റിലെയും യുക്രെയ്നിലെയും സംഘർഷങ്ങൾ മൂലം നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണങ്ങൾ. വരും ദിവസങ്ങളിൽ വില കൂടുതൽ ഉയരുമെന്ന ആശങ്കയിൽ വ്യാപാരികളും ഉപഭോക്താക്കളും അനിശ്ചിതത്വം നേരിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group