മാഞ്ചസ്റ്റർ – യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ഗ്രൂപ്പ് റൗണ്ട് മത്സരത്തിന്റെ അവസാന ദിനമായ ഇന്നും വാശിയേറും പോരാട്ടങ്ങൾ.
കെവിൻ ഡിബ്രുയിനിന്റെ ടീമായ നിലവിലെ ഇറ്റാലിയൻ ചാമ്പ്യന്മാർ
നപ്പോളി ഇന്ന് താരത്തിന്റെ മുൻ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങും. ഇത്തിഹാദിൽ നടക്കുന്ന മത്സരത്തിന് തങ്ങളുടെ പ്രിയപ്പെട്ട താരം ഡിബ്രുയിന് എത്തുന്നതിന് ആരാധകർ ആവശ്യത്തോടെ കാത്തിരിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 12:30നാണ് മത്സരം ആരംഭിക്കുക.
അന്റോണിയ കൊണ്ടേയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന നപ്പോളി ഈ സീസണിൽ ഡിബ്രുയിൻ, ഹോജ്‌ലണ്ട് നിയോ ലാംഗ് പോലെയുള്ള മികച്ച ടീമിൽ എത്തിച്ചിട്ടുണ്ട്. ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് നപ്പോളിയുടെ വരവെങ്കിൽ സിറ്റി രണ്ട് ലീഗ് മത്സരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്.
കാറ്റിലോണിയൻ ക്ലബ് ആയ ബാർസലോണ ഇംഗ്ലീഷ് കരുത്തരായ
ന്യൂകാസ്റ്റൽ യുണൈറ്റഡിനെ നേരിടും. ലാമിൻ യാമലിന്റെ പരിക്ക് ടീമിന് തിരിച്ചടിയാകുന്നുണ്ടെങ്കിലും താരമില്ലാതെ തന്നെ കഴിഞ്ഞ മത്സരത്തിൽ വലൻസിയെ അര ഡസൻ ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. എന്നാൽ ന്യൂകാസ്റ്റലിന്റെ തട്ടകത്തിൽ പോയി ജയിച്ചു മടങ്ങുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ളതുമാണ്. മാത്രമല്ല ഇംഗ്ലീഷ് ക്ലബ്ബിന്റെ താരങ്ങളുടെ ഉയരവും ബാർസ താരങ്ങളെക്കാൾ കൂടുതലാണെന്നതും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. പ്രധാനമായും സെറ്റ്പീസ് പോലെയുള്ള അവസരങ്ങൾ ന്യൂകാസ്റ്റലിന് മുതലെടുക്കാവുന്നതാണ്. എങ്കിലും ഇത്തവണ ഇംഗ്ലീഷ് ക്ലബ് എത്തുന്നത് പുതിയ താരങ്ങൾ ആയതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ നേടിയ ഏക ഗോളിന്റെ വിജയമാണ് സീസണിലെ ആദ്യ ജയം.
മത്സരങ്ങൾ
ക്ലബ് ബ്രൂഗ്ഗ് – മൊണാക്കോ
( ഇന്ത്യ – 10:15 PM) ( സൗദി – 7:45 PM)
കോപ്പൻഹേഗൻ – ലെവർകൂസൻ
( ഇന്ത്യ – 10:15 PM) ( സൗദി – 7:45 PM)
മാഞ്ചസ്റ്റർ സിറ്റി – നപ്പോളി
( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)
ന്യൂകാസ്റ്റൽ യുണൈറ്റഡ് – ബാർസലോണ
( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)
ഫ്രാങ്ക്ഫർട്ട് – ഗലാറ്റസരെ
( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)
സ്പോർട്ടിംഗ് ലിസ്ബൻ – കൈരാത്ത്
( ഇന്ത്യ – 12:30 AM) ( സൗദി – 10:00 PM)