മസ്‌കത്ത്– ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ. ആഫ്രിക്കൻ പൗരന്മാരായ നാല് പേരാണ് അറസ്റ്റിലായത്. ഇവരെ വാഹനത്തിൽ ഒമാനിലേക്ക് കടക്കാൻ സഹായിച്ച ഒരു ഏഷ്യൻ പൗരനും അറസ്റ്റിലായി. സീബിലെ സ്‌പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ് പോലീസ് യൂണിറ്റുമായി സഹകരിച്ച് ഡയറക്ടർ ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group