മ്യൂണിക് – യുവേഫ ചാമ്പ്യൻസ് ലീഗ് കളങ്ങളിൽ ഇന്ന് വാശിയേറും പോരാട്ടങ്ങൾ അരങ്ങേറും. ഇന്നലെ തുടക്കം കുറിച്ച ചാമ്പ്യൻസ് ലീഗ് റൗണ്ട് മത്സരങ്ങളിൽ ഇന്ന് പല വമ്പന്മാരും കളത്തിൽ ഇറങ്ങും. നിലവിലെ ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായ ചെൽസി ഇന്ന് ബയേണിനെ നേരിടും. ബയേണിന്റെ തട്ടകത്തിൽ മത്സരത്തിന് ആരാധകർ കാത്തിരിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 12:30 ( സൗദി – 10:00 PM) നാണ് മത്സരം തുടങ്ങുന്നത്.
ഇതേ സമയത്ത് ആൻഫീൽഡിൽ ലിവർപൂൾ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടുമ്പോൾ പാർക്ക് ഡെസ് പ്രിൻസിൽ നിലവിലെ ചാമ്പ്യന്മാരായ പി എസ് ജി ഇറ്റാലിയൻ കരുത്തരായ അറ്റ്ലാന്റയെയും നേരിടും. ഏതു മത്സരം കാണുമെന്നതിൽ ആരാധകർക്ക് ഇനിയും സംശയം മാറിയിട്ടില്ല.
ഇന്നത്തെ മത്സരങ്ങൾ
ഒളിംപിയാക്കോസ് – പാഫോസ്
( ഇന്ത്യ – 10:15 PM ) ( സൗദി – 7:45 PM)
സ്ലാവിയ പ്രാഗ് – ബോഡോ/ഗ്ലിംറ്റ്
( ഇന്ത്യ – 10:15 PM ) ( സൗദി – 7:45 PM)
ലിവർപൂൾ – അത്ലേറ്റിക്കോ മാഡ്രിഡ്
( ഇന്ത്യ – 12:30 AM ) ( സൗദി – 10:00 PM)
ബയേൺ – ചെൽസി
( ഇന്ത്യ – 12:30 AM ) ( സൗദി – 10:00 PM)
പിഎസ്ജി – അറ്റ്ലാന്റ
( ഇന്ത്യ – 12:30 AM ) ( സൗദി – 10:00 PM)
അജാക്സ് – ഇന്റർ
( ഇന്ത്യ – 12:30 AM ) ( സൗദി – 10:00 PM)