വാഷിങ്ടണ്‍- ഹുര്‍മുസ് കടലിടുക്കില്‍ നിന്ന് ഇസ്രായേല്‍ ശതകോടീശ്വരന്റെ പോര്‍ച്ചുഗല്‍ പതാകയുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഇറാനെതിരെ നടപടിക്കൊരുങ്ങി അമേരിക്ക. സഖ്യകക്ഷികളോടൊപ്പം ചേര്‍ന്ന് ഇറാനെ പാഠം പഠിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് അഡ്രിയാന്‍ വാട്‌സന്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് കപ്പലിനെയും അതിലെ ജീവനക്കാരെയും വിട്ടയക്കണം. ഒരു സിവിലിയന്‍ കപ്പല്‍ പിടിച്ചെടുക്കല്‍ അന്താരാഷ്ട്ര നിയമലംഘനമാണ്. ഇത് ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ കടല്‍ കൊള്ളയാണ്. വാട്‌സന്‍ പറഞ്ഞു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വാരാന്ത്യ അവധി റദ്ദ് ചെയ്ത് വൈറ്റ് ഹൗസിലേക്ക് പോകാന്‍ തീരുമാനിച്ചു. മിഡില്‍ ഈസ്റ്റിലെ സംഭവങ്ങളെക്കുറിച്ച് തന്റെ ദേശീയ സുരക്ഷാ ടീമുമായി കൂടിയാലോചിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബിഡന്‍ ഡെലവെയറിലെ റെഹോബോത്ത് ബീച്ചില്‍ നിന്ന് മടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.