കൊച്ചി – സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില. പവന് ഒറ്റയടിക്ക് 640 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ വർധിച്ച് 10,260 രൂപയായി. വെള്ളിയാഴ്ച 81,600 രൂപയായി ഉയർന്ന സ്വർണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു.
ഈ മാസം രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. സ്വർണപ്രേമികൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇനി നല്ലകാലമാണ്. അമേരിക്കന്‍ സമ്പദ്‌മേഖലയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group