തെല്‍അവീവ് – ഗാസയെ നിയന്ത്രണത്തിലാക്കിയാലും ഹമാസിനെ തകർക്കാൻ കഴിയില്ലെന്ന് ഇസ്രായിൽ പ്രതിരോധ സേന ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ. ഗാസയിലെ ഓപ്പറേഷൻ ആരംഭിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇയാൽ സാമിർ അഭിപ്രായം വ്യക്തമാക്കിയത്. ഹമാസിന്റെ തടവിൽ കഴിയുന്ന ബന്ദികളുടെ സുരക്ഷയെക്കുറിച്ചും ചർച്ചചെയ്ത ഈ കൂടിക്കാഴ്ചയിൽ ഇയാൽ ഹമാസിനെ രാഷ്ട്രീയമായോ സൈനികമായോ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചു.
ഓപ്പറേഷൻ ഒരിക്കലും പൂർണമായി വിജയം കൈവരിക്കാൻ കഴിയില്ലെന്നും ഗാസയിൽ സൈനിക നടപടി വ്യാപിപ്പിച്ചാൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
നെതന്യാഹുവിന്റെ ഉത്തരവനുസരിച്ച് ഗാസയിൽ സൈനിക നടപടി ലഭിച്ചാൽ അത് ബന്ദികളുടെ ജീവനിൽ ഭീഷണി ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ച് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് സൈനിക മേധാവിയുടെ തുറന്നുപറച്ചിൽ ഏറെ തിരിച്ചടിയായിരിക്കുകയാണ്.
ഗാസ ഓപ്പറേഷൻ ആഗസ്റ്റ് എട്ടിനായിരുന്നു ഇസ്രായിൽ സർക്കാർ അംഗീകാരം നൽകിയത്. സെപ്റ്റംബർ മൂന്നിന് ഈ കൃഷ്ണ ആരംഭിക്കുകയും ചെയ്തിരുന്നു. രാജ്യത്തുനിന്ന് തന്നെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ടെങ്കിലും ഗാസ അധിനിവേശം ഇസ്രായിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ അറുപതിനായിരത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.