ലക്നൗ- റണ്‍വേ തീരാറായിട്ടും പറക്കാനാവാത്തതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തി. ഇതോടെ വലിയ ഒരു ദുരന്തമാണ് ഒഴിവായത്. സാങ്കേതിക തകരാർ മൂലമാണ് പറന്നുയരാൻ സാധിക്കാതെ വന്നത്. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിക്കുകയാണ്. ലക്നൗ–ഡൽഹി വിമാനത്തിനാണ് പറന്നുയരാൻ സാധിക്കാതെ വന്നത്. ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 11 മണിക്കാണ് സംഭവം.
യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ചു. ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുമുന്‍പ് അടിയന്തരബ്രേക്കിട്ട് നിര്‍ത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group