തെല്‍അവീവ് – കഴിഞ്ഞ ആഴ്ച ഖത്തറിൽ നടത്തിയ ആക്രമത്തിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഇസ്രായിലിന് എതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് നേതാക്കൾക്കെതിരെ രംഗത്തെത്തി. ഖത്തറിൽ കഴിയുന്ന ഹമാസ് നേതാക്കളെ കൊന്നാൽ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ എന്നാണ് നെതന്യാഹു പറഞ്ഞത്. നേതാക്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അവരെ കൊല്ലാതെ പിൻവാങ്ങില്ലെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.
ഇവരെ ഇല്ലാതാക്കുന്നതിലൂടെ ഗാസ യുദ്ധം അവസാനിക്കുമെന്നും, ഇസ്രായലി ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്നും ഇദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഖത്തറിൽ വച്ച് നടന്ന വെടിനിർത്തൽ ചർച്ച തടസ്സപ്പെടുത്താനാണ് ഇസ്രായിൽ ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു. ഞങ്ങൾ വെടിനിർത്തൽ കരാറിനോട് വളരെ പിന്തുണക്കുന്നുണ്ടെന്നും ഇസ്രായിൽ സൈന്യത്തിന്റെ പൂർണ്ണമായി പിന്മാറ്റവുമായുള്ള ഏതൊരു ആശയത്തിനും ഞങ്ങൾ തയ്യാറൊന്നും ഹമാസ് അറിയിച്ചു. ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ബന്ദികളെ വിട്ടയക്കില്ലെന്നും ഇസ്രായലിനോട് പോരാടുമെന്നും ഇവർ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായിൽ ഖത്തറിൽ നടത്തി ആക്രമണത്തിൽ അഞ്ചു ഹമാസ് നേതാക്കൾ അടക്കം ആറു പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാൽ പ്രധാന നേതാക്കളെല്ലാം രക്ഷപ്പെട്ടിരുന്നുയെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ തുടർന്ന് യു എൻ രക്ഷാ സമിതിയും നിരവധി രാജ്യങ്ങളും ഇസ്രായിലിന് എതിരെ രംഗത്തെത്തിയിരുന്നു