തെല്‍അവീവ് – ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ലെന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവന നെതന്യാഹുവിന്റെ പ്രസ്താവന പിന്നാലെ രംഗത്തെത്തി ഫലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ അൽശൈഖ്. ആര് എന്തു പറഞ്ഞാലും ഫലസ്തീൻ രാഷ്ട്രം നിലവിൽ വരുമെന്നായിരുന്നു ഹുസൈൻ അൽശൈഖ് നെതന്യാഹുവിന് നൽകിയ മറുപടി
ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകള്‍ നിര്‍മിക്കുന്ന വെസ്റ്റ് ബാങ്കിലെ ജറൂസലമിനോട് ചേര്‍ന്ന മാലെ അദുമിം ജൂതകുടിയേറ്റ കോളനി സന്ദര്‍ശനത്തിനിടെയാണ് നെതന്യാഹു സംസരിച്ചത്. ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ലെന്ന വാഗ്ദാനം ഞങ്ങള്‍ പാലിക്കും. ഈ ഭൂമി നമ്മുടേതാണ്. അത് ഞങ്ങള്‍ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഫലസ്തീനികള്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭൂമിയിൽ ജൂതകുടിയേറ്റ വിപുലീകരണ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള വിവാദപരമായ കരാരില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. വെസ്റ്റ് ബാങ്കിനെ വിഭജിച്ച് കിഴക്കന്‍ ജറൂസലമില്‍ നിന്ന് വേര്‍തിരിക്കുന്ന ഇ-1 കുടിയേറ്റ കോളനി പദ്ധതിക്ക് കഴിഞ്ഞ മാസമാണ് ഇസ്രായില്‍ അന്തിമ അംഗീകാരം നല്‍കിയത്.
നെതന്യാഹുവിന്റെ പ്രസ്താവനക്ക് പിന്നാലെ ഹുസൈൻ അൽശൈഖും രംഗത്തെത്തിയിരുന്നു. ആരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുമെന്നായിരുന്നു ഹുസൈന്‍ അല്‍ശൈഖ് അറിയിച്ചത്.
സൈനിക ശക്തി ,സ്വേച്ഛാധിപത്യം എന്നിവയെല്ലാം ഉപയോഗിച്ച് ശക്തി കാണിക്കുന്നതിലൂടെ ചരിത്രത്തെ മാറ്റാൻ കഴിയില്ല. സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടം പരാജയപ്പെടുകയുമില്ല. ഇ-1 സെറ്റില്‍മെന്റ് പദ്ധതിയും മറ്റ് അധിനിവേശ നടപടികളും നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ന്യായമായ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് ഒരിക്കലും ഫലസ്തീൻ ജനതയെ തടയാൻ കഴിയില്ലയെന്നും നെതന്യാഹുവിന്റെ ഭീഷണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെ ഹുസൈൻ അൽശൈഖ് മറുപടി പറഞ്ഞു.