കാഠ്മണ്ഡു– നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭത്തിൽ കുടുങ്ങിയ ഇന്ത്യയിൽ നിന്നുള്ള യുവതി സഹായം അഭ്യര്‍ഥിച്ചു. പ്രക്ഷോഭം അക്രമത്തിലേക്ക് തിരിഞ്ഞതോടെ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഉപാസ്ഥ ഗില്‍ എന്ന ഇന്ത്യൻ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. പ്രഫൂല്‍ ഗാര്‍ഗ് എന്നയാളുടെ അക്കൗണ്ടിലൂടെയാണ് യുവതി സഹായം അഭ്യര്‍ഥിച്ചത്.
തങ്ങളുടെ ഹോട്ടലിന് തീ വെച്ചതായും, സാധനങ്ങള്‍ നഷ്ടപ്പെട്ടതായും യുവതി വിഡിയോയിൽ പറയുന്നുണ്ട്. തങ്ങളെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി അടിയന്തിര ഇടപെടല്‍ നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു.
അതേസമയം, നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പുറത്തിറങ്ങാതെ സുരക്ഷിതമായ ഇടത്ത് തന്നെ തുടരണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ യുവതി സഹായം അഭ്യര്‍ഥിച്ചുക്കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ – https://www.instagram.com/reel/DOZLjOek1zw/?utm_source=ig_web_button_share_sheet