തിരുവനന്തപുരം : മാനവീയം വീഥിയില്‍ ഇടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്‍വ് പുലർച്ചെ ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റു.
കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പൊലിസിന്റെ കസ്റ്റഡിയിലാണ്.
ഇന്ന് പുലര്‍ച്ചെ 1.30 ടെയാണ് സംഭവം. റീല്‍സ് എടുക്കുന്നതിനിടെ തര്‍ക്കമുണ്ടായതാണ് കാരണമെന്ന് പൊലീസ് പറയുന്നത്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെുന്നും പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group