റിയാദ്: കാണാതായ മലയാളിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിയാദ് ശിഫയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്ത് വന്നിരുന്ന തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി പൊതുവാള്‍ പുത്തന്‍വീട്ടില്‍ ശിവകുമാറി (38) നെയാണ് സുലൈയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറോടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതാണ് മരണ കാരണം.
ഇദ്ദേഹത്തെ കാണാനില്ലെന്ന് അറിയിച്ച് സ്‌പോണ്‍സര്‍ അല്‍മനാര്‍ പോലീസില്‍ പരാതിയിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ഒന്നര വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം രണ്ടുമാസം മുമ്പാണ് ഹൗസ് ഡ്രൈവര്‍ ആയി പുതിയ ജോലിയില്‍ പ്രവേശിച്ചത്. വിജയകുമാര്‍ ശ്യാമള ദമ്പതികളുടെ മകനാണ്. അന്‍സിയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുഹൃത്ത് മുനവ്വറിനെ സഹായിക്കുന്നതിന് റിയാദ് തിരുവനന്തപുരം ജില്ല കെഎംസിസി നേതാക്കളും സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് നേതാക്കളും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group