Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 6
    Breaking:
    • വൈറ്റ് ഹൗസിന് മുന്നിലുള്ള യുദ്ധവിരുദ്ധ തമ്പ് നീക്കം ചെയ്യാന്‍ ട്രംപിന്റെ ഉത്തരവ്
    • ഗാസയിലെ കുറ്റകൃത്യങ്ങള്‍ നിരാകരിക്കാന്‍ ഗൂഗിളുമായി നാലര കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ച് ഇസ്രായില്‍
    • ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
    • ജിദ്ദയിൽ മലയാളി പ്രവാസിയുടെ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
    • ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള വിറ്റ്‌കോഫിന്റെ നിര്‍ദേശം ഇസ്രായില്‍ അംഗീകരിക്കണമെന്ന് ഈജിപ്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; സിഡ്നിയിൽ കടൽത്തീരങ്ങൾ അടച്ചു

    എന്നെ കടിക്കരുത്, എന്നെ ദയവായി കടിക്കരുത് " എന്നു സൈലാകിസ് ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/09/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൊല്ലപ്പെട്ട മെർക്കുറി സൈലാകിസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    സിഡ്നി– ഓസ്‌ട്രേലിയയിൽ സിഡ്നിയുടെ വടക്കൻ തീരപ്രദേശത്ത് വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മെർക്കുറി സൈലാകിസ് (50) ആണ് കൊല്ലപ്പെട്ടത്. ഇന്ന് 10 മണിയോടെ സുഹൃത്തുക്കളോടൊപ്പം ലോംഗ് റീഫ് ബീച്ചിൽ കരയിൽ നിന്നും വെറും 100 മീറ്റർ അകലെ സർഫിങ് നടത്തുന്നതിനിടെയാണ് വൻ സ്രാവിന്റെ ആക്രമത്തിന് ഇരയായി ഗുരുതരാവസ്ഥയിലായത്. ഉടൻ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടു കാലുകളെ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള രക്തസ്രാവമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.

    സൈലാകിസ് വളരെ പരിചയസമ്പന്നനായ സർഫറായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വളരെ കുടുംബപ്രിയനായ സൈലാകിസിന് ചെറിയ മകൾ ഉണ്ടെന്നും നാളെ ഓസ്ട്രേലിയയിൽ ഫാദേർസ് ഡേ ആഘോഷിക്കാൻ ഇരിക്കെയുള്ള മരണം വളരെ ദുഃഖകരമാണെന്നും സുഹൃത്തുക്കൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തെ തുടർന്ന് കടൽത്തീരങ്ങൾ അടച്ചതായി അധികൃതർ വ്യക്തമാക്കി. സിഡ്‌നിയിൽ അവസാനമായി ഒരാൾ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2022 ഫെബ്രുവരിയിലായിരുന്നു – 1963 ന് ശേഷം നഗരത്തിലെ ആദ്യത്തെ മാരകമായ സ്രാവ് ആക്രമണമായിരുന്നു അത്.

    “എന്നെ കടിക്കരുത്, എന്നെ ദയവായി കടിക്കരുത് ” എന്നു സൈലാകിസ് ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ മാർക്ക് മോർഗൻതാൽ
    മാധ്യമങ്ങളോട് പറഞ്ഞു. സ്രാവ് ഏകദേശം ആറു മീറ്ററിൽ കൂടുതൽ നീളമുണ്ടായിരുന്നുവെന്നും മാർക്ക് കൂട്ടിച്ചേർത്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    australia Beach shark attack surfar Sydeny
    Latest News
    വൈറ്റ് ഹൗസിന് മുന്നിലുള്ള യുദ്ധവിരുദ്ധ തമ്പ് നീക്കം ചെയ്യാന്‍ ട്രംപിന്റെ ഉത്തരവ്
    06/09/2025
    ഗാസയിലെ കുറ്റകൃത്യങ്ങള്‍ നിരാകരിക്കാന്‍ ഗൂഗിളുമായി നാലര കോടി ഡോളറിന്റെ കരാര്‍ ഒപ്പുവെച്ച് ഇസ്രായില്‍
    06/09/2025
    ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
    06/09/2025
    ജിദ്ദയിൽ മലയാളി പ്രവാസിയുടെ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
    06/09/2025
    ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള വിറ്റ്‌കോഫിന്റെ നിര്‍ദേശം ഇസ്രായില്‍ അംഗീകരിക്കണമെന്ന് ഈജിപ്ത്
    06/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version