ഷാർജ – ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും യുഎഇക്ക് തോൽവി. അഫ്ഗാനിസ്ഥാനിന് എതിരെ 38 റൺസിനാണ് പരാജയപ്പെട്ടത്.
ആദ്യ ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ സെദിഖുള്ള അതൽ
( 40 പന്തിൽ 54 റൺസ്), ഇബ്രാഹിം സാദ്രൻ ( 40 പന്തിൽ 63 റൺസ്) എന്നിവരുടെ അർദ്ധ ശതക കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേർക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. യുഎഇക്ക് വേണ്ടി ക്യാപ്റ്റൻ മുഹമ്മദ് വസീം ( 37 പന്തിൽ 67 റൺസ് ), രാഹുൽ ചോപ്ര ( 35 പന്തിൽ 52 റൺസ്) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവരെ കൂടാതെ ഏഥൻ കാൾ ഡിസൂസ (12 റൺസ്)
മാത്രമാണ് ഇരട്ടയക്കം കടന്നത്.
അഫ്ഗാനിസ്ഥാന് വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ, ഷറഫുദ്ദീൻ അഷ്‌റഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
ഇന്ന് നടക്കുന്ന പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന് പാകിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.