കാബൂൾ– അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 500 ആയി ഉയർന്നു. ഞായറാഴ്ച രാത്രിയാണ് കിഴക്കൻ അഫ്ഗാനിസ്താനിൽ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11:47 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക്-വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ 8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS)യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കിഴക്കൻ അഫ്ഗാനിസ്താനിൽ പലയിടത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് ഭൂചലനവും അനുഭവപ്പെട്ടത്. കനത്ത മഴയെ തുടർന്ന് നംഗർഹർ പ്രവിശ്യയിൽ കനത്ത നാശനഷ്ട്ടം സംഭവിച്ചിരുന്നു. ഇതിൽ 5 പേർ മരിക്കുകയും ചെയ്തിരുന്നു.